മയ്യില്‍: പൊന്നുമോന്റെ പൊന്നുമാല നഷ്ടപ്പെട്ട സങ്കടത്തില്‍ രണ്ട് ദിവസം പിന്നിട്ട ദമ്പതികള്‍ക്ക് മാല തിരിച്ചു കിട്ടിയത് വിദ്യാര്‍ഥിനികളുടെ സത്യസന്ധതയില്‍. മൂന്നു വയസ്സുകാരന് മാല്വികിന്റെ ഒന്നരപവന്‍ സ്വര്‍ണമാലയാണ് മയ്യില്‍ ബസാറില്‍ കഴിഞ്ഞ ദിവസം കളഞ്ഞു പോയത്.കൊയ്യത്തെ കെ.എം. മനോജിന്രെയും പി.വി. സനിഷയുടെയും മകനാണ് മാല്വിക്. മാല നഷ്ടപ്പെട്ടതെവിടെയാണെന്നറിയാതെ വിവിധയിടങ്ങളില്‍ ഏറെ തിരച്ചില്‍ നടത്തിയെങ്കിലും തിരിച്ചു കിട്ടിയില്ല. പൊന്നുമാല നഷ്ടപ്പെട്ടതറിഞ്ഞ മാല്വികും അച്ചനമ്മമാരോടൊപ്പം ഏറെ കരഞ്ഞു തളര്‍ന്നിരുന്നു. ഇതിനിടെ മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളി പത്താംതരം വിദ്യാര്‍ഥിനികളായ കൊളച്ചേരിയിലെ കെ. അര്‍ച്ചന, കെ. ശിവാനി, പൂജരാജേഷ് എന്നിവര്‍ക്ക് സ്വര്‍ണമാല മയ്യില്‍ ടൗണിലെ റോഡില്‍ വെച്ച് കളഞ്ഞു കിട്ടുകയായിരുന്നു. തുടര്‍ന്ന് മാല സ്വയം പരിശോധിച്ച വിദ്യാര്‍ഥിനികള്‍ സ്വര്‍ണമാലയാണെന്ന് തിരിച്ചറിഞ്ഞതോടെ നേരെ പോയത് മയ്യില്‍ പോലീസ് സ്്റ്റേഷനിലേക്കായിരുന്നു. ഉടമയെ കണ്ടെത്തിയ പോലീസ് വിദ്യാര്‍ഥിനികളോട് പോലീസ് സ്റ്റേഷനിലെത്താന്‍ അറിയിക്കുകയും ചെയ്തു. ഡെപ്യൂട്ടി പഥമാധ്യാപകന് കെ.കെ. വിനോദ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.സി. സുനില്എന്നിവരോടൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിനികള്‍ മാല മാല്വികിന് തിരിച്ചു നല്കി. ഇന്‍സെപ്കടര്‍ പി.സി.സഞ്ജയ്കുമാര്‍ സത്യസന്ധതക്ക് മാതൃകായായ വിദ്യാര്‍ഥിനികളെ ഉപഹാരം നല്കി ആദരിച്ചു. എ.എസ്.ഐ. കെ.പി.മനു, സ്റ്റേഷന് റൈറ്റര്‍ കെ.ശ്രീയേഷ് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥിനികളെ സ്കൂള്‍ സ്റ്റാഫ് അനുമോദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

