വയനാട് രക്ഷാദൗത്യം; എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് വസ്ത്രങ്ങള്‍ കൈമാറി

Kannadiparamba online news

നാറാത്ത്: വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി വസ്ത്രങ്ങള്‍ കൈമാറി. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് കൊണ്ടുപോവുന്ന വാഹനസംഘത്തിനാണ് വസ്ത്രങ്ങള്‍ കൈമാറിയത്. വസ്ത്രങ്ങള്‍, നമസ്‌കാര കുപ്പായങ്ങള്‍ തുടങ്ങിയവയാണ് കൈമാറിയത്. എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് എം ഷൗക്കത്തലി ജില്ലാ സെക്രട്ടറി എ പി മുസ്തഫയ്ക്ക് വസ്ത്രങ്ങള്‍ കൈമാറി. അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, അബ്ദുല്ല മന്ന, എം റാസിഖ് സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!