പഠനം നാലാംക്ലാസ്സില്‍: ഓര്‍മയില്‍ നിന്ന് ഹര്‍ഷിത്തെഴുതും വന്‍കര തിരിച്ച് 164 രാജ്യങ്ങളുടെ പേര്

Kannadiparamba online news


മയ്യില്‍: ലോക രാജ്യങ്ങളുടെ പേരുകളും വന്‍കരകളും അവയുടെ പതാകകളും ഏകദേശം ഒരു ണമണിക്കൂറിനകം ഓര്‍മിച്ച് എഴുതുന്നതിനും തിരിച്ചറിയുന്നതിനും മിടുക്കു കാട്ടി നാലാം ക്ലാസ്സുകാരന്‍. കയരളം എ.യു.പി. സ്‌കൂളിലെ ഹര്‍ഷിത്താണ് അധ്യാപകരെ പോലും അത്ഭുതപ്പെടുത്തുന്നത്.  മയ്യില്‍ ചെക്ക്യാട്ടുകാവിലെ  അജേഷിന്റെയും അഞ്ജുവിന്റെയും മകനാണ്.  എന്നും രാജ്യങ്ങളെ കുറിച്ചെഴുതുകയും മറ്റു കുട്ടികളെ കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ശീലമുള്ള കുട്ടിയുടെ നോട്ട്ബുക്ക് അധ്യാപികയായ എം.ഒ. സിനി പരിശോധിച്ചപ്പോഴാണ്  രാജ്യങ്ങളുടെ പേരുകളും ചിത്രങ്ങളും കുത്തിക്കുറിച്ചു ചേര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് രാജ്യങ്ങളുടെ പേരുകള്‍ എഴുതാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഒരോ വന്‍കരകളും രാജ്യങ്ങളും ഒരു മണിക്കൂറിനകം ഹര്‍ഷിത്ത് എഴുതി തീര്‍ത്തത്.  മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളും  മറ്റു വിവരങ്ങളും ഹര്‍ഷിത്തിന് മന: പാഠമായിരുന്നെന്ന് പ്രഥമാധ്യാപിക ഇ.കെ.രതി പറഞ്ഞു. ഉപജില്ലാ തല ചിത്രരചനാ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.  പ്രത്യേക പരിശീലങ്ങളൊന്നും നല്‍കുന്നില്ലെങ്കിലും യൂ ട്യൂബിലും മറ്റും രാജ്യങ്ങളെകുറിച്ചും തിരയലാണ് പ്രധാനഹോബിയെന്നും ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഇന്ത്യാ ഭൂപടം വരച്ചു തുടങ്ങിയതായും രക്ഷിതാക്കള്‍  പറഞ്ഞു. പേരുകളെല്ലാം തന്നെ വടിവൊത്ത ഇംഗ്ലീഷിലാണെഴുതുന്നത്.  ടി.വി.യിലും മറ്റും ഇംഗ്ലീഷ് സിനിമകള്‍ മാത്രം കാണുന്നതിനാണ് ഹര്‍ഷിത്തിന് താല്‍പ്പര്യം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!