മയ്യിൽ: തൊഴിലുറപ്പ് ജോലിക്കിടെ കാട് വെട്ടി തെളിക്കുന്നതിനിടയിൽ സ്ഫോടനം സ്ത്രീതൊഴിലാളിക്ക് പരിക്കേറ്റു. മലപ്പട്ടം കാപ്പാട്ട് കുന്നുവയൽ ഭാഗത്തെ പി.വി. ഖദീജ (52)ക്കാണ് പരിക്കേറ്റത്. മലപ്പട്ടം ഇടൂൽ ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് കുറ്റിക്കാട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ച സ്ഫോടക വസ്‌തു പൊട്ടിതെറിച്ച് അപകടമുണ്ടായത്. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

