ജേതാക്കളെ കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് ആദരിച്ചു

Kannadiparamba online news

പന്ന്യങ്കണ്ടി : കൊളച്ചേരി പഞ്ചായത്ത്‌ വനിത ലീഗിന്റെ ആഭിമുഖ്യത്തിൽ 2023. -24 വർഷത്തെ എസ്. എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും , കണ്ണൂർ യൂണിവേഴ്സിറ്റി സെനെറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫർഹാന ടി പി യേയും അനുമോദിച്ചു.
അനുമോദന ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ്‌ മഠത്തിൽ ഉൽഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം വനിത ലീഗ് ട്രഷറർ കെ താഹിറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, കൊളച്ചേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വി ഷമീമ സംസാരിച്ചു, പഞ്ചായത്ത്‌ വനിത ലീഗ് സെക്രട്ടറി കെ സി.പി. ഫൗസിയ സ്വാഗതവും, സഫിയ ടി വി നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!