കൊളച്ചേരി: ബി.ജെ.പി.യുടെ ” അമ്മയുടെ പേരിൽ ഒരു മരം” പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.
പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ രാജ്യത്തുടനീളം നടക്കുന്ന ” അമ്മയുടെ പേരിൽ ഒരു മരം” എന്ന പരിപാടിയുടെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് റീനാ മനോഹരൻ നിർവഹിച്ചു. മുഴുവനാളുകളും ഓരോ വൃക്ഷ തൈ നടുകയും സ്വന്തം അമ്മയെപ്പോലെ പരിപാലിക്കുകയും ചെയ്യുന്നതാണ് പ്രസ്തുത പരിപാടി.
ഇന്ന് നമ്മൾ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളേ പറ്റിയും,വനവൽക്കരണത്തിന്റെ ആവശ്യ കതയേപ്പറ്റിയും,വിവിധ കേന്ദ്രപദ്ധതികളേപ്പറ്റിയും ശ്രീമതി റീനാ മനോഹരൻ വിശദമായ് സംസാരിച്ചു.
ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രപരിസരത്ത് താമസിക്കുന്ന കൃഷ്ണൻ നബീശൻ സ്വന്തം വീട്ടുവളപ്പിൽ ആദ്യത്തെ വൃക്ഷ തൈ നട്ടു.
ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ വാർഡ് മെംബർ ഗീത വി.വി., വേണുഗോപാൽ പി.വി. എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും ബിജു പി. നന്ദിയും പറഞ്ഞു.
കെ.പി. പ്രേമരാജൻ, മുണ്ടേരിചന്ദ്രൻ, സുരേശൻ മാവുള്ള കണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

