കൊളച്ചേരി: നാല് വര്‍ഷം മുമ്പ് നവീകരിച്ച കൊളച്ചേരി മുക്ക്- ചേലേരി മുക്ക് പ്രധാന പാതക്കരികില്‍ ഓടകള്‍ നിര്‍മിക്കാത്തതില്‍ റോഡ് തകര്‍ച്ചയും യാത്രാ ക്ളേശവും രൂക്ഷം. ചേലേരി അമ്പലം മുതല്‍ ചേലേരി യു.പി. സ്കൂള്‍ വരെയുള്ള റോഡിലാണ് ചെളിവെള്ളം റോഡിലൂടെ ഒഴുകുന്നത് ദൂരിതമാകുന്നത്. നേരത്തേ ഇവിടെ ഓടകല് നിര്‍മിക്കാനായി പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ സൂചിപ്പിച്ച് ആവശ്യം തള്ളിക്കളഞ്ഞതായാമ് നാട്ടുകാര്‍ പറയുന്നത്. അടിയന്തിരമായി ഇവിടെയുള്ള ഒന്നര കിലോമീറ്റര്‍ ദുരം ഓടകള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ചേലേരി യു.പി. സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രാക്ളേശം നേരിടുകയാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

