പുല്ലൂപ്പിയിൽ ഹജ്ജാജിമാർക്കും വിജയികളായ വിദ്യാർത്ഥികൾക്കും അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു

Kannadiparamba online news

പുല്ലൂപ്പി: ഇസ്ലാഹുൽ മുസ്‌ലിമീൻ സഭ പുല്ലൂപ്പിയുടെ (IMS) നേതൃത്വത്തിൽ ഹജ്ജ് തീർത്ഥാടകർക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുമുള്ള അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയവർക്കും ദർസ് വാർഷിക പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുമാണ് ചടങ്ങിൽ ആദരവ് നൽകുന്നത്.

2026 മെയ് 02 ശനിയാഴ്ച രാത്രി 7 മണിക്ക് പുല്ലൂപ്പി ഇബ്‌തിദാഉൽ ഇസ്ലാം മദ്രസ അങ്കണത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പുല്ലൂപ്പി ജുമാമസ്ജിദ് മുദരിസ് മുഹമ്മദലി ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇംസ് (IMS) പ്രസിഡന്റ് കെ.പി. അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഐ.ഐ.എം (IIM) സദർ അബ്ദുള്ള ഹുദവി, ഫാറുഖിയ്യ സദർ റിഷാദ് ഫൈസി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!