നഗരത്തിലെ അപകടാവസ്ഥയിലുള്ള കേബിളുകൾ നീക്കം ചെയ്യാൻ കർശന നിർദ്ദേശവുമായി കണ്ണൂർ കോർപ്പറേഷൻ

Kannadiparamba online news


കണ്ണൂർ: നഗരത്തിലെ അപകടാവസ്ഥയിലുള്ളതും അലക്ഷ്യമായതുമായ കേബിളുകൾ- കർശന നടപടിയുമായി കോർപ്പറേഷൻ.
അപകടകരമായ രീതിയിൽ പോസ്റ്റുകളിൽ നിന്നും തൂങ്ങി കിടക്കുന്ന കേബിളുകൾ 07 ദിവസത്തിനകം നീക്കം ചെയ്യേണ്ടത് – സംബന്ധിച്.

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ വിവിധ റോഡുകളിലേയും ജംഗ്ഷനുകളിലേയും വിവിധ പോസ്റ്റുകളിൽ നിന്നും അലക്ഷ്യമായും അപകടകരമായ വിധത്തിലും താഴ്ന്നു തൂങ്ങിക്കിടക്കുന്ന കേബിളുകൾ 07 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ബി എസ് എൻ എൽ നും വിവിധ കേബിൾ ഓപ്പറേറ്റർമാർക്കും, കേബിൾ ഏജൻസികൾക്കും കർശന നിർദ്ദേശം നൽകി.
വിവിധ സർവീസ് പ്രൊവൈഡർമാരുടെയും കേബിൾ ഏജൻസികളുടെയും കേബിളുകൾ പോസ്റ്റുകളിൽ മുകളിലും താഴെയുമായി കൂട്ടത്തോടെ കെട്ടിവെച്ചിരിക്കുന്നതും റോഡിലേക്ക് താഴ്ന്നു കിടക്കുന്നതും മൂലം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും നിരന്തരം അപകടഭീഷണി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ബി.എസ്.എൻ.എൽ., വിവിധ കേബിൾ ടി.വി. ഓപ്പറേറ്റർമാർ, ഇന്റർനെറ്റ് സർവീസ് ഏജൻസികൾ എന്നിവർക്ക് കേബിളുകൾ മാറ്റുന്നതിനായി അടിയന്തര നോട്ടീസ് നൽകിയിട്ടുണ്ട്.
കോർപ്പറേഷൻ പരിധിയിലെ പ്രധാന പാതകളിലും ഇടറോഡുകളിലും അപകടാവസ്ഥയിലുള്ളതും അലക്ഷ്യമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നതുമായ കേബിളുകൾ യഥാവിധി ഉയർത്തിക്കെട്ടി സുരക്ഷിതമാക്കേണ്ടതും, ഉപയോഗശൂന്യമായ കേബിളുകൾ 07 ദിവസത്തിനകം ബന്ധപ്പെട്ട ഏജൻസികൾ പൂർണ്ണമായും നീക്കം ചെയ്യേണ്ടതുമാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത കേബിളുകൾ കോർപ്പറേഷൻ മുൻകൈയെടുത്ത് ഡിപ്പാർട്ട്മെന്റലായി മുറിച്ചുമാറ്റുന്നതും ആയതിനു വരുന്ന മുഴുവൻ ചെലവുകളും ബന്ധപ്പെട്ട ഓപ്പറേറ്റർമാരിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!