കണ്ണൂർ: കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കണ്ണൂർ ജില്ലക്കാരിയായ യുവതിയും കൂട്ടാളിയായ യുവാക്കളും പൊലിസ് പിടിയിൽ. ഗൾഫിൽ നിന്നും 18 പവൻ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി നി പ്രിയങ്ക (29) കണ്ണൂർ സ്വദേശികളായ ശ്രീലാൽ (32) പ്രിൻസ് (29 )സുബിത്ത്(26) എന്നിവരാണ് പിടിയിലായത്.
സ്വർണം ഇവരിൽ നിന്നും വാങ്ങാൻ വിമാനത്താവളത്തിൽ എത്തിയ മട്ടന്നൂർ ശിവപുരം സ്വദേശി ജാബിറും (31) പിടിയിലായി.
ചൊവ്വാഴ്ച്ച രാവിലെ 11.30നാണ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവുമായി പ്രിയങ്ക എത്തിയത്. പ്രിയങ്കയെയും കയറ്റി കൂട്ടാളികൾ നീല നിറത്തിലുള്ള കാർ പുറത്തേക്കു കുതിച്ചു. സ്വർണം കൈപ്പറ്റാൻ കാത്തുനിന്ന ജാബിർ കാറിനു പുറകെ ഓടിയെങ്കിലും തടയാനായില്ല. മറ്റൊരു സ്വർണക്കേസിന്റെ അന്വേഷണത്തിനായി വിമാനത്താവളത്തിലെത്തിയ കരിപ്പൂർ എസ്ഐയും പൊലീസുകാരും ഇവരെ പിന്തുടർന്നു. ഇടറോഡുകളിലൂടെ കുതിച്ച സംഘത്തെ 12 കിലോമീറ്റർ അകലെ പുളിക്കൽ ആന്തിയൂർകുന്ന് റോഡിൽവച്ച് സാഹസികമായി പൊലീസ് തടഞ്ഞു. കവർച്ചാ സംഘത്തെ കീഴ്പെടുത്താൻ നാട്ടുകാരും പൊലീസിനെ സഹായിച്ചു.
നിരവധി കവർച്ചാ കേസുകളിൽ പ്രതികളായിട്ടുള്ള യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

