ഹരാരെ: അണ്ടർ-19 ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സ്തബ്ധരാക്കി ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന ഹിമാലയൻ സ്കോർ പടുത്തുയർത്തി. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ അതിവേഗ സെഞ്ചുറിയാണ് (80 പന്തിൽ 175) ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്.
സെമിയിലെ ഹീറോ മലയാളി താരം ആരോൺ ജോർജ് (9) തുടക്കത്തിലേ പുറത്തായെങ്കിലും വൈഭവും ക്യാപ്റ്റൻ ആയുഷ് മാത്രെയും (53) ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും 142 റൺസാണ് കൂട്ടിച്ചേർത്തത്. വെറും 80 പന്തിൽ നിന്ന് 15 ഫോറും 15 സിക്സറും പറത്തിയാണ് വൈഭവ് 175 റൺസ് അടിച്ചുകൂട്ടിയത്.
മധ്യനിരയിൽ അഭിഗ്യാൻ കുണ്ടു (40), വേദാന്ത് ത്രിവേദി (32), വിഹാൽ മൽഹോത്ര (30) എന്നിവർ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ കനിഷ് ചൗഹാൻ (37*) തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 400 കടന്നു. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 412 റൺസ് എന്ന അസാധ്യ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ഇന്ത്യയുടെ ബൗളിംഗ് കരുത്തിനെ അതിജീവിക്കുക പ്രയാസകരമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

