കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം; വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നാളെ

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നാളെ (ഫെബ്രുവരി 6, വെള്ളിയാഴ്ച) നടക്കും. ഉച്ചയ്ക്ക് ശേഷം 2:30-ന് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിലാണ് യോഗം ചേരുന്നത്.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള നിർണ്ണായക യോഗമാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ യോഗം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ. വത്സൻ അധ്യക്ഷത വഹിക്കും.

പഞ്ചായത്തിന്റെ വരാനിരിക്കുന്ന വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ജനറൽബോഡി യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ജനപ്രതിനിധികളും യോഗത്തിൽ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!