കൊളച്ചേരിയിൽ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി; പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ നവംബർ 1ന്

Kannadiparamba online news
Screenshot

കൊളച്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊളച്ചേരി പഞ്ചായത്ത്‌ യു ഡി എഫ് സീറ്റ് വിഭജന ചർച്ച പൂർത്തീകരിച്ചു
മുസ്ലിം ലീഗ് 9 സീറ്റിലും കോൺഗ്രസ് 10 സീറ്റിലുമായി മത്സരിക്കും. പാമ്പുരുത്തി, കമ്പിൽ, പന്ന്യങ്കണ്ടി, കായച്ചിറ, ചേലേരി, കയ്യങ്കോട്, നൂഞ്ഞേരി, കാരയാപ്, പാട്ടയം സീറ്റുകളിലാണ് മുസ് ലിം സീറ്റ് മത്സരിക്കുക. നണിയൂർ, കൊളച്ചേരി, പെരുമാച്ചേരി, പള്ളിപ്പറമ്പ്, കോടിപ്പൊയിൽ, ചേലേരി സെൻട്രൽ, വളവിൽ ചേലേരി, കൊളച്ചേരി പറമ്പ്, എടക്കൈ, ചെറുകുന്ന് സീറ്റുകളിൽ കോൺഗ്രസ്സും മത്സരിക്കും. പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കൺവെൻഷൻ നവംബർ 1ന് ശനിയാഴ്ച 2 30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ : അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും . ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: ഗണേശൻ മയ്യിൽ പ്രഭാഷണം നടത്തും
യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ചെയർമാൻ കെ എം ശിവദാസന്റെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ടി പി സുമേഷ്, എൻ വി പ്രേമാനന്ദൻ, കെ. ബാലസുബ്രഹ്മണ്യൻ,എം. അനന്തൻ മാസ്റ്റർ, എൽ നിസാർ, കെ പി അബ്ദുൽ സലാം, പി പി സി മുഹമ്മദ്‌ കുഞ്ഞി, ദാമോദരൻ കൊയിലേരിയൻ, കെ പി കമാൽ, എം കെ സുകുമാരൻ, കെ ഷാഹുൽ ഹമീദ്, മുനീർ മേനോത്ത്, കെ പി മുസ്തഫ, എ പി അമീർ, കെ വി പ്രഭാകരൻ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!