കണ്ണൂർ: അഴീക്കൽ ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്നും കാൽതെന്നി പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് രാമേശ്വരം സ്വദേശി പാണ്ഡ്യൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. ജോലി ചെയ്യുന്ന ബോട്ടിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് നടന്നു കയറുന്നതിനിടെ അബദ്ധത്തിൽ കാൽതെന്നി വീഴുകയായിരുന്നു.
തിങ്കളാഴ്‌ച മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലെത്തി വാർഫിനോട് ചേർന്ന് ബോട്ട് നിർത്തിയിട്ടതായിരുന്നു. അപകടം നടന്നയുടനെ അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ അര മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം തുടർനടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

