കമ്പിലിൽ സംഘമിത്ര നാടക പുരസ്കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും സെപ്റ്റംബർ 20-ന്

Kannadiparamba online news
Screenshot

കമ്പിൽ: സംഘമിത്ര നാടക പുരസ്കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും സെപ്റ്റംബർ 20 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും. ഈ വർഷത്തെ സംഘമിത്ര നാടക പുരസ്കാര ജേതാവായ രാജേന്ദ്രൻ തായാട്ടിന് ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

പ്രമുഖ നാടക പ്രവർത്തകൻ കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്യും. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. ടി.പി വേണുഗോപാലൻ, ഹരിദാസ് ചെറുകുന്ന്, എം. ദാമോദരൻ, കെ.വി ബാലകൃഷ്ണ‌ൻ, പൊന്ന്യം ചന്ദ്രൻ, രാജേന്ദ്രൻ നാറാത്ത്, ശശികുമാർ പട്ടാന്നൂർ, മിനി രാധൻ, രാധാകൃഷ്ണ‌ൻ പട്ടാന്നൂർ, പുഷ്‌പജൻ പാപ്പിനിശേരി, ഒ. മോഹനൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, വത്സൻ കൊളച്ചേരി, വി.വി ശ്രീനിവാസൻ, ജിജു ഒറപ്പടി, എം.ആർ പയ്യട്ടം, സാവിത്രി ധർമ്മശാല, എ. അശോകൻ തുടങ്ങിയ ഒട്ടേറെ സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!