കൊളച്ചേരി: ഭാരതത്തിന്റെ പ്രതിപക്ഷ നേതാവും ജനനായകനുമായ ശ്രീ രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഒരു സ്വകാര്യ ചാനൽ പ്ലാറ്റ്ഫോമിലൂടെ ഭീഷണി മുഴക്കിയ ബിജെപി–സംഘപരിവാർ നേതാവിനെതിരെ വധശ്രമ ഗൂഢാലോചനക്ക് കേസെടുക്കണം എന്ന ആവശ്യം ഉയർന്നു. സംഭവത്തെ ലാഘവത്തോടെ കാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്.
പ്രകടനത്തിന് ബ്ലോക്ക് പ്രസിഡൻറ് കെ.പി. ശശിധരൻ, ഡിസിസി നിർവാഹക സമിതി അംഗം കെ.എം. ശിവദാസൻ, സി. ശ്രീധരൻ മാസ്റ്റർ, ടി.പി. സുമേഷ്, എം.പി. രാധാകൃഷ്ണൻ, എൻ.വി. പ്രേമാനന്ദൻ, സി.എച്ച്. മൊയ്തീൻകുട്ടി, വി. പത്മനാഭൻ മാസ്റ്റർ, എം. സജി.എം, എം.പി. ചന്ദന, ബ്ലോക്ക്–മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
കമ്പിൽ ബസാറിൽ നടന്ന പൊതുയോഗത്തിൽ കെ.എം. ശിവദാസൻ, ദാമോദരൻ കൊയിലേരിയൻ, സി. ശ്രീധരൻ മാസ്റ്റർ, മമ്മു കോറളായി തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. പി.കെ. രഘുനാഥൻ മാസ്റ്റർ സ്വാഗതവും ടി.പി. സുമേഷ് നന്ദിയും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

