കൊളച്ചേരി: പാട്ടയം, ചേലേരി തെക്കേക്കര, എടക്കൈത്തോട് മാലോട്ട് ഭാഗങ്ങളിൽ കുറുനരിയുടെ ആക്രമണം. ഇന്ന് വൈകുന്നേരം നടന്ന സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.
ചേലേരിയിലെ ചക്കര മുരളി (60), ഇബ്രാഹിം (പാട്ടയം), നാലാംപീടികയിലെ ഫലാഹ്, ചേലേരിയിലെ സുരേഷ്, സി. കെ. വിജയൻ (60), ജുനൈദ് (40) എന്നിവർക്ക് കടിയേറ്റു. വിജയന്റെ കയ്യിലും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ എല്ലാവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

