ചേലേരി എൻ.എസ്.എസ് കരയോഗം കുടുംബ സംഗമവും വാർഷിക യോഗവും നടത്തി

Kannadiparamba online news
Screenshot

ചേലേരി: എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും ചേലേരിയിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് കെ.വി. കരുണാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

80 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, നീറ്റ് പരീക്ഷ വിജയികളെ തളിപ്പറമ്പ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡണ്ട് സരോജിനി രാമചന്ദ്രൻ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം യൂണിയൻ സെക്രട്ടറി പി.വി. ചന്ദ്രബാബു നിർവഹിച്ചു. പൂക്കള മത്സര വിജയികൾക്ക് കരയോഗം രക്ഷാധികാരി ഡോ. കെ.സി. ഉദയഭാനു സമ്മാനദാനം നടത്തി.

റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം. രാജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. സി.കെ. ജനാർദ്ദനൻ നമ്പ്യാർ, എം.വി. ജനാർദ്ദനൻ നമ്പ്യാർ, ഇ.പി. ഭക്തവത്സലൻ, ഇ.പി. വിലാസിനി, പി.കെ. കുട്ടികൃഷ്ണൻ, പി.കെ. രഘുനാഥൻ, എൻ.വി. രാഘവൻ നമ്പ്യാർ, എം.വി. കരുണാകരൻ മാസ്റ്റർ, ശ്രീജ ശ്രീധരൻ, ബീന ചേലേരി എന്നിവർ സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!