കൊളച്ചേരി: കൊളച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽസിൽ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരുന്നതിനിടെ അകാലത്തിൽ വിട പറഞ്ഞ പരേതനായ സി.പി. നാരായണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സാമ്പത്തികസഹായം നൽകി.
പരേതന്റെ സഹധർമ്മിണി ശ്രീമതി ചന്ദ്രമതി ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ചാരിറ്റി ട്രസ്റ്റിന് സംഭാവന കൈമാറി. ട്രസ്റ്റ് ചെയർമാൻ ടി. വിജേഷ്, സെക്രട്ടറി എം.സി. അഖിലേഷ്, ട്രഷറർ പി. വേലായുധൻ എന്നിവർ സഹായത്തുക ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

