പള്ളിപ്പറമ്പ് :പള്ളിപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ഹോം കെയർ സെൻ്റർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കൊളച്ചേരി മേഖല പി ടി എച്ച് ഭാരവാഹികളും നാട്ടുകാരും ചേർന്ന് തങ്ങളെ സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ പി ടി എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു. മേഖല ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി, മുസ് ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഹാജി, കെ എം സി സി റിയാദ് – കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുക്താർ പന്ന്യങ്കണ്ടി,പി ടി ച്ച് ദുബൈ ചാപ്റ്റർ ചെയർമാൻ പുളിക്കൽ നൂറുദ്ധീൻ, ഖത്തർ ചാപ്റ്റർ വൈസ് ചെയർമാൻ ഹക്കീം പള്ളിപ്പറമ്പ്, ഹംസ മൗലവി പള്ളിപ്പറമ്പ്, സൈഫുദ്ധീൻ നാറാത്ത്, അബ്ദു പള്ളിപ്പറമ്പ്, എം വി മുസ്തഫ, ജാബിർ പാട്ടയം, കെ സി മുഹമ്മദ് കുഞ്ഞി, നിയാസ് കമ്പിൽ സംബന്ധിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

