
പള്ളിപ്പറമ്പ് ▸ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മത-സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്ന പുളിക്കൽ മമ്മൂട്ടിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. കോടിപ്പോയിൽ റിഫായി മസ്ജിദ് പരിസരത്ത് നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ പങ്കെടുക്കുകയും അനുശോചനമർപ്പിക്കുകയും ചെയ്തു.
മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായിരുന്നു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, കണ്ണൂർ ഡി. സി. സി. സെക്രട്ടറി രജിത്ത് നാറാത്ത്, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം. ശിവദാസൻ, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റകോയ തങ്ങൾ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സജ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീത ടീച്ചർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽ. നിസാർ, കെ. ബാലസുബ്രഹ്മണ്യൻ, പഞ്ചായത്തംഗങ്ങളായ കെ. മുഹമ്മദ് അശ്റഫ്, കെ. ഉണ്ണികൃഷ്ണൻ, യൂസുഫ് മൗലവി കമ്പിൽ, ഹംസ മൗലവി പള്ളിപ്പറമ്പ്, ടി.വി. അബ്ദുൽ ഗഫൂർ, പ്രഭാകരൻ മാസ്റ്റർ, സി.എം. മുസ്തഫ ഹാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മമ്മൂട്ടിയുടെ സാമൂഹിക സേവനം ഹൃദയസ്പർശിയായിരുന്നു എന്നും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

