പന്ന്യങ്കണ്ടി: മൂന്നാം വാർഷികം ആഘോഷിക്കുന്ന പി.റ്റി.എച്ച്. കൊളച്ചേരി മേഖലയുടെ നേതൃത്വത്തിൽ പ്രവാസി സംഗമവും വളണ്ടിയർ മീറ്റും നടന്നു. മേഖല പ്രസിഡൻറ് മുസ്തഫ കോടിപ്പോയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ടി.വി. ഹസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.റ്റി.എച്ച്. ഖത്തർ ചാപ്റ്റർ പ്രസിഡൻറ് ദാവൂദ് തണ്ടപ്പുറം പ്രഭാഷണം നടത്തി. റിയാദ് കെ.എം.സി.സി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.ടി.പി. മുക്താർ പന്ന്യങ്കണ്ടി, അബൂദാബി കെ.എം.സി.സി. ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദ് കൊളച്ചേരി, ഖത്തർ ചാപ്റ്റർ സെക്രട്ടറി കെ.എം.പി. ഷംസീർ, കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി. കോ-ഓർഡിനേറ്റർ ജുനൈദ് നൂഞ്ഞേരി, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് എം. അബ്ദുൽ അസീസ്, മയ്യിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് എം.കെ. കുഞ്ഞഹമ്മദ് കുട്ടി, കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് എ. അബ്ദുൽ ഖാദർ മൗലവി, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കാദർ കാലടി എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡൻറുമാരായ താജുദ്ദീൻ മയ്യിൽ, നാസർ ഹാജി കമ്പിൽ, റൗഫ് എരിഞ്ഞികടവ്, അഫ്‌ലഹ് ചേലേരി, കെ.പി. യൂസുഫ്, ജുവൈരിയ കുറ്റ്യാട്ടൂർ, അബ്ദുറഹ്മാൻ കയറളം, യഹ്യ തണ്ടപ്പുറം, ആസാദ് നൂഞ്ഞേരി എന്നിവർ സന്നിഹിതരായിരുന്നു.
മേഖല സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. മുസ്തഫ കമ്പിൽ നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

