കൊളച്ചേരി തീപ്പെട്ടിക്കമ്പനി റോഡിൽ വീണ്ടും മാലിന്യം തള്ളി

Kannadiparamba online news

കൊളച്ചേരി : കൊളച്ചേരി തീപ്പെട്ടിക്കമ്പനി – കരിങ്കൽക്കുഴി കനാൽ റോഡിൽ വീണ്ടും മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. കനാലിനകത്താണ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടി തള്ളിയ മാലിന്യം കാണപ്പെട്ടത്.

ദിവസങ്ങൾക്ക് മുമ്പും ഇതേ സ്ഥലത്ത്‌ ഇതുപോലെയേറെ മാലിന്യം തള്ളിയിരുന്നതായി നാട്ടുകാർ അറിയിച്ചു. അതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവമുണ്ടായത്. നിരന്തരമായി മാലിന്യം തള്ളുന്ന പ്രവൃത്തികൾ പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി അവർ ആരോപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!