പാട്ടയം: മുസ്ലിം യൂത്ത് ലീഗ് പാട്ടയം ശാഖയുടെ പ്രതിനിധിസമ്മേളനവും, SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി.
ശാഖ പ്രസിഡണ്ട് ശമ്മാസ് അധ്യക്ഷനായി. സമ്മേളനം മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് കോടിപ്പോയിൽ മുസ്തഫ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ. യു. ഷെഫീക്ക് മാസ്റ്റർ വിഷയാവതരണം നടത്തി.
സമ്മേളനത്തിൽ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പിടിപി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ശാഖ റിട്ടേണിംഗ് ഓഫീസർ ജുനൈദ്, മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയം, ജനറൽ സെക്രട്ടറി ബഷീർ ടി പി, ഗ്രാമപഞ്ചായത്ത് മെമ്പർ എം. റാസിന എന്നിവർ സംസാരിച്ചു.
റാസിം പാട്ടയം സ്വാഗതവും അനസ് കെ.വി നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

