
തൃക്കരിപ്പൂർ : നടക്കാവ് നെരുദ ക്ലബ്ബിന് സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മത്സ്യവില്പനക്കാരൻ മരിച്ചു. പയ്യന്നൂർ തായിനേരി പള്ളി ഹാജി റോഡ് സ്വദേശിയും ഉളിയത്ത് കടവ് ഐ എസ് ഡി സ്കൂളിന് സമീപം താമസക്കാരനുമായ അക്കരക്കാരത്തി അബ്ദുൾ ഗഫൂർ (57) ആണ് മരിച്ചത്. കാലിക്കടവിലേക്ക് മത്സ്യം എടുക്കാൻ പോകവെഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ഗഫൂറിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തായിനേരിയിലെ എ.സി. ഹൗസിൽ പരേതനായ മുഹമ്മദ്കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ :കെ. റംല . മക്കൾ : റമീസ് ,റുമാന . സഹോദരങ്ങൾ: സിദ്ധിഖ്, ഇസ്മായിൽ, ബഷീർ, കുഞ്ഞാമിന ,സുമയ്യ, ഷാഹുൽ ഹമീദ് സക്കീന .മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

