വളപട്ടണം: പാപ്പിനിശ്ശേരി പാറക്കൽ കടവിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ വളപട്ടണം പോലീസ് പിടികൂടി. രാത്രികാല പെട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് പോലീസിന്റെ ഈ ശക്തമായ നടപടി.
KL 32 6167, KL 32 7096 എന്നീ ടിപ്പർ ലോറികളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമേ, പുഴയിൽ നിന്ന് പൂഴി കോരുവാൻ ഉപയോഗിച്ചിരുന്ന ഒരു തോണിയും പ്രദേശത്തുനിന്ന് കണ്ടെെടുത്ത് നശിപ്പിച്ചു. പ്രദേശത്ത് അനധികൃത മണൽക്കടത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്.
വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിപിന്റെ നേതൃത്വത്തിൽ എസ്.ഐ. അജയൻ, സി.പി.ഒ. നവീൻ എന്നിവർ ചേർന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് നടപടികൾ സ്വീകരിച്ചത്. അനധികൃത പ്രവർത്തനങ്ങൾക്കെതിരെയുള്ള പരിശോധന കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

