തകര്‍ന്നുവീണ വിമാനത്തില്‍ മലയാളിയും

Kannadiparamba online news

അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട  എയര്‍ ഇന്ത്യ വിമാനത്തിൽ രണ്ട് മലയാളികളും.  ഇതിൽ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത R. നായർ (40) മരിച്ചതായി സ്ഥിരീകരിച്ചു. ഒമാനിൽ നഴ്സായിരുന്ന രഞ്ജിത, യുകെയിൽ ജോലിക്കായി യാത്രതിരിച്ചതാണ്. കൊച്ചിയിൽ നിന്നാണ് അഹമ്മദാബാദിലേക്ക് അവർ പോയത്. 

അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി 1.17ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. പാർപ്പിടമേഖലയിൽ, ഒരു ആശുപത്രിക്കു മുകളിലാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ കെട്ടിടങ്ങൾക്ക് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. ആകെ 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 133 പേർ മരിച്ചതായാണ് പ്രാഥമിക വിവരം.

ആകെ യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും, 53 പേർ ബ്രിട്ടീഷുകാരും, 7 പേർ പോർച്ചുഗീസുകാരും, ഒരാൾ കാനഡക്കാരനുമാണ്. 104 പുരുഷന്മാരും 112 സ്ത്രീകളും, 12 കുട്ടികളും, രണ്ട് പിഞ്ചുകുഞ്ഞുങ്ങളും യാത്രക്കാരിൽ ഉൾപ്പെടുന്നു. വിവരങ്ങൾക്കായി 1800 569 1444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വിമാനം തകർന്നു വീണത് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്. വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. നിരവധി എംബിബിഎസ് വിദ്യാർഥികൾക്കും സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!