സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് നടന്റെ പിതാവ് മരിച്ചു. സി.പി. ചാക്കോ ആണ് മരിച്ചത്. ഷൈൻ ടോം ചാക്കോയുടെ വലതുകൈക്ക് പരിക്കേറ്റു. അമ്മക്കും സഹോദരനും വാഹനമോടിച്ച അസിസ്റ്റന്റിനും നേരിയ പരിക്കുണ്ട്.
എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോകവെ സേലത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി പത്തോടെയാണ് യാത്ര തിരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ഷൈനിന്റെ പിതാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പരിക്കേറ്റവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

