സംഘടന, സമുദായം, സമൂഹംമുസ് ലിം യൂത്ത് ലീഗ് പാമ്പുരുത്തി ശാഖ യുവ ജാഗരൻ സംഗമം നടത്തി

Kannadiparamba online news

പാമ്പുരുത്തി : പാമ്പുരുത്തി ശാഖ മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ ജാഗരൻ സംഗമം നടത്തി. ശാഖ യുത്ത് ലീഗ് പ്രസിഡണ്ട് എം അനീസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുസ്‌ ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. തളിപ്പറമ്പ് നിയോജക
മണ്ഡലം ജനറൽ സെക്രട്ടറി ശഫീഖ് മാസ്റ്റർ കുപ്പം, എം മമ്മു മാസ്റ്റർ, മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ശാഖാ പ്രസിഡണ്ട് എം ആദം ഹാജി, ജനറൽ സെക്രട്ടറി കെ പി അബ്ദുസ്സലാം, ട്രഷറർ എം അബ്ദുള്ള, മുസ്‌ ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി ടി ആരിഫ് സംസാരിച്ചു
കഴിഞ്ഞദിവസം നിര്യാതനായ ഷൗക്കത്ത് പാലങ്ങാടിനുള്ള പ്രത്യേക പ്രാർത്ഥനക്ക് എം മുഹമ്മദ് ഹനീഫ ഫൈസി നേതൃത്വം നൽകി. ശാഖ യൂത്ത് ലീഗ് വർക്കിംഗ് സെക്രട്ടറി എൻ പി റിയാസ് സ്വാഗതവും ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!