കൊളച്ചേരിയിൽ ട്രാൻസ്ഫോമർ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി. ലൈൻമാന് നേരെ കയ്യേറ്റം; പ്രതിഷേധിച്ച് ജീവനക്കാർ പ്രകടനത്തിന്

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി കായച്ചിറ ബ്രിഡ് ട്രാൻസ്ഫോമറിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലൈൻമാന് നേരെ ആക്രമണം. കെ.എസ്.ഇ.ബി. ലൈൻമാൻ കെ.പി. അബ്ദുൾ മുനീറിനാണ് ബുധനാഴ്ച ഉച്ചയോടെ മർദനമേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ വ്യാഴാഴ്ച രാവിലെ 9.30-ന് കെ.എസ്.ഇ.ബി. ജീവനക്കാരും തൊഴിലാളികളും പ്രതിഷേധ പ്രകടനം നടത്തും.

മറ്റ് പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം ട്രാൻസ്ഫോമറിന്റെ അടിഭാഗത്തെ കാടുകൾ നീക്കം ചെയ്യുന്നതിനായി ലൈൻ ഓഫ് ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. ലൈൻമാനായ എം.വി. ബിജുവും സ്ഥലത്തുണ്ടായിരുന്നു. പ്രദേശവാസിയായ ഹംദാൻ ആണ് ആക്രമണം നടത്തിയത്. ട്രാൻസ്ഫോമർ ഓഫ് ചെയ്ത് നടത്തേണ്ട പണിയാണെന്നും അൽപസമയത്തിനകം തീരുമെന്നും ജീവനക്കാർ അറിയിച്ചെങ്കിലും, ഇത് വകവെക്കാതെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു.

സംഭവത്തിൽ കൊളച്ചേരി അസിസ്റ്റന്റ് എൻജിനിയർ മയ്യിൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവനക്കാരെ ആക്രമിച്ച നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!