അന്യായ തൊഴിൽ നികുതി പിൻവലിക്കും വരെ വ്യാപാരികൾ തെരുവിലുണ്ടാവും: അബ്ദുള്ള നാറാത്ത്

Kannadiparamba online news

കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരികൾ മാർച്ചും ധർണ്ണയും നടത്തി

കമ്പിൽ:
അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക ,
ഹരിതകർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളെ യൂസർ ഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കുക,
അനധികൃത തെരുവ് കച്ചവടം നിർത്തലാക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് കൊളച്ചേരി ഗ്രാമപഞ്ചായത്തിലേക്ക് നാലാം പീടികയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്തിൻറെ മുന്നിൽ ധർണ്ണയും നടത്തി യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം ചെയ്തു. അന്യായ തൊഴിൽ നികുതി പിൻവലിക്കും വരെ വ്യാപാരികൾ തെരുവിലുണ്ടാവുമെന്ന് അബ്ദുള്ള നാറാത്ത് പറഞ്ഞു. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു സർക്കാരിനും മുന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയൻ സെക്രട്ടറി സി പി തസ്ലീം, ട്രഷർ മുഹമ്മദ് കുട്ടി വി.പി സംസാരിച്ചു.
വൈസ് പ്രസിഡണ്ട് വിപി മുഹമ്മദ് കുഞ്ഞി, ജോയൻ സെക്രട്ടറി ഇ കെ മൊയ്തീൻ കുഞ്ഞി, കെ കെ മുസ്തഫ, പി പി അഷറഫ്, പി എം ഹംസ,ബിജു എ പി എസ്, പി കെ മുഹമ്മദ്, നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!