നാറാത്ത് ചേരിക്കല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 19-ന് തുടങ്ങും.

Kannadiparamba online news


 നാറാത്ത്:  ചേരിക്കല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 19 മുതല്‍ 23 വരെ നടത്തും.  19-ന് പുലര്‍ച്ചെ ക്ഷേത്രം തന്ത്രി  എടയത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയൂടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍. 
രാവിലെ  ആറിന്  അരിയും തിരിയും കയറ്റല്‍.  തുടര്‍ന്ന് തുരുവായുധം എഴുന്നള്ളത്ത്.  വൈകീട്ട് ആറിന് ദീപാരാധന. തുടര്‍ന്ന് നൃത്തസന്ധ്യ.20-ന് വൈകീട്ട് ആറിന്  കലവറ നിറക്കല്‍ ഘോഷയാത്ര.  രാത്രി ഏഴിന് നൃത്തസന്ധ്യ. 21-ന് രാവിലെ  തിരുവായുധം എഴുന്നള്ളത്ത്. വൈകീട്ട് ഏഴിന്  മ്യൂസിക്കല്‍ നൈറ്റ്‌സ്.
22-ന് ഉച്ചക്ക് കുളിച്ചെഴുന്നള്ളത്ത്.  വൈകീട്ട് ഏഴിന് ധര്‍മദൈവം പുറപ്പാട്. രാത്രി എട്ടിന് ചെണ്ടമേളം, തുടര്‍ന്ന് കാഴ്ചവരവ്.  ഒന്‍പതിന് വെള്ളാട്ടങ്ങള്‍.  പത്തിന് മരുതിയോടന്‍ തൊണ്ടച്ചന്‍. 11.30-ന് പാതിരാക്കലശം.  തുടര്‍ന്ന് ഭഗവതിയുടെ തിരുമുടി എഴുന്നള്ളിക്കല്‍. എല്ലാദിവസവും രാത്രി എട്ടു മുതല്‍ പത്ത് വരെ അന്നദാനം. 23-ന് പുലര്‍ച്ചെ 3.30-ന് തീപ്പൊട്ടന്‍ തെയ്യം.  4.30-ന് പൊട്ടന്‍ തെയ്യത്തിന്റെ അഗ്നി പ്രവേശം. 5.30-ന് ഗുളികന്‍ തെയ്യം.രാവിലെ ആറിന് കുറത്തിയമ്മ.  ഏഴിന് വിഷ്ണുമൂര്‍ത്തി.  7.30-ന് ഭഗവതി.  എട്ടിന് പൊല്ലാലന്‍ തെയ്യം. തുടര്‍ന്ന് കൂടിയാട്ടം.  ഉച്ചക്ക്  12 മുതല്‍ രണ്ട് വരെ പ്രസാദ സദ്യ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!