മയ്യില്‍: രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നിയോടിയെത്തിയിടിച്ച് യുവാവിന് പരിക്ക്. പള്ളിപ്പറമ്പിലെ പുഞ്ചിരി റോഡില്‍ നാദിയങ്കണ്ടി മഷ്ഹൂദ്(33)നാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. താടിയെല്ലിനും കൈയ്ക്കും സാരമായി പരുക്കേറ്റ മഷ്ഹൂദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

