നാടിന്റെ ഭാവിയറിയാന്‍ പ്രദേശത്തെ കൃഷിയെ അറിയുക: മന്ത്രി പി. പ്രസാദ്.

Kannadiparamba online news


  കര്‍ഷകര്‍ ദ്യുതീയ കാര്‍ഷികമേഖലയിലെ അഗ്രിപ്രണറായി മാറണം: മന്ത്രി പി. പ്രസാദ്. 



മയ്യില്‍:  കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രാഥമിക കാര്‍ഷികവൃത്തിയില്‍ നിന്ന് ദ്യൂതിയ മേഖലയിലെ അഗ്രിപ്രണറായി കര്‍ഷകര്‍ മാറേണ്ടതുണ്ടെന്നും  നാടിന്റെ ഭാവിയറിയാന്‍ പ്രദേശത്തെ കൃഷിഭൂമിയെ നിരീക്ഷിച്ചാല്‍ മതിയെന്നും  മന്ത്രി പി. പ്രസാദ് പറഞ്ഞു.  അഖിലേന്ത്യാ കിസാന്‍ സഭയുടെ ജില്ലാ സമ്മേളനം മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ  ജേഷി നാരായണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കൃഷിയുമായി ബന്ധപ്പെട്ട ആസൂത്രണം നടക്കേണ്ടത് കൃഷിയിടത്തില്‍ നടക്കണമെന്നും  അതിനായാണ് ഫാം പ്ലാന്‍ നടപ്പിലാക്കുന്നത്. കേരള ഗ്രോ ബ്രാന്‍ഡ്  എന്ന പേരില്‍ 800 ലധികം ഉല്‍പ്പന്നങ്ങളാണ് കര്‍ഷകര്‍ നേരിട്ട് വില്‍പന നടത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പ്രതിസന്ധി ഭാവിയില്‍ ഉണ്ടാകാനിടയില്ലെന്നും കൃഷി കൂട്ടങ്ങളാണ് ഇത് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. 
കൃഷിവകുപ്പിന്റെ കീഴിലുള്ള ഒരിഞ്ച് ഭൂമി പോലും മറ്റാവശ്യങ്ങള്‍ക്ക് വിട്ടു നല്‍കാനാവില്ലെന്നും പറഞ്ഞു. 
  കണ്ണാടിയന്‍ ഭാസ്‌കരന്‍ പതാക ഉയര്‍ത്തി.ജില്ലാ സെക്രട്ടറി സി.പി.ഷൈജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു.  പി.കെ. മധുസൂദനന്‍, കെ.സി. അജിത്കുമാര്‍ എന്നിവര്‍ രക്തസാക്ഷി, അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു.  പി. പ്രദീപന്‍ പി. തുളസീദാസ് മേനോന്‍,  സി.പി. സന്തോഷ്‌കുമാര്‍, കെ.വി.ബാബു എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി.ഗോപിനാഥ്, കെ.സി.സുരേഷ്, കെ.പി.കുഞ്ഞിക്കൃഷ്ണന്‍, ഉത്തമന്‍വേലിക്കാത്ത് എന്നിവര്‍ സംസാരിച്ചു. 13 മണ്ഡലങ്ങളില്‍ നിന്നെത്തിയ പ്രതിനിധി സമ്മേളനവും നടത്തി.ചടങ്ങില്‍ മികച്ച സംരഭകശ്രീ അവാര്‍ഡ് നേടിയ ബാബു പണ്ണേരിയെ മന്ത്രി അനുമോദിച്ചു.  രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടത്തിയത്. ഭാരവാഹികള്‍: (നിലവില്‍ ലഭ്യമായില്ല)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!