കൊളച്ചേരി:
നാടൻകലകൾ,ക്ഷേത്രകലകൾ,എന്നിവയുടെയും കലാകാരൻമാരുടെ സംരക്ഷണത്തിനും വേണ്ടി കൊളച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഇനീഷ്യേറ്റീവ് ഫോർ തെയ്യം ഹെറിറ്റേജ് ആൻ്റ് റീജിയൺ ആർട്ട്സ് (മിത്ര)ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും പ്രഥമ മിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനവും നടത്തി. തെയ്യം കലാകാരനായ എ.വി.കുഞ്ഞിരാമൻ പെരുമലയൻ പുഴാതി (തെയ്യം അനുഷ്ഠാന കല), സോപാന സംഗീതഞ്ജൻ പയ്യന്നൂർ കൃഷ്ണമണി മാരാർ ( ക്ഷേത്ര കല), പ്രശസ്ത നാടകരചയിതാവ് ശ്രീധരൻ സംഘമിത്ര (നാടക സാഹിത്യം ) എന്നിവരാണ് പുരസ്കാരത്തിനർഹരായവർ.ശിൽപവും, പ്രശസ്തിപത്രവും സമ്മാനത്തുകയും അടങ്ങുന്നതാണ് പുരസ്കാരം. 20 ന് കൊളച്ചേരി മുല്ലക്കൊടി ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ.ആർ.കേളു പുരസ്കാരങ്ങൾ വിതരണം ചെയ്യും. .ചടങ്ങിൽ പത്മശ്രീ ഇ.പി.നാരായണൻ പെരുവണ്ണാൻ, ടി.ചന്തു. കൊളച്ചേരി,ശാർങ്ഗധരൻ കൂത്തുപറമ്പ് ,തെയ്യം കലാരംഗത്തെ 75 വയസ്സ് കഴിഞ്ഞ സ്ത്രീ സാന്നിധ്യം എന്നിവരെ ഫോക് ലോർ അക്കാദമി ചെയർമാൻ.ഒ.എസ്.ഉണ്ണികൃഷ്ണൻ ആദരിക്കും.പ്രശസ്ത നാടക സിനിമ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ എം.പി. രാമകൃഷ്ണൻ, എം.വി. ബാലകൃഷ്ണൻ പെരുമലയൻ, രഞ്ജി മുതറോൻ , ടി.വി.കുഞ്ഞിരാമൻ പണി ക്കർ,കെ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

