മയ്യിൽ: ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി എട്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. വേശാല സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് മാണിയൂർ സ്വദേശി ഹരീന്ദ്രൻ, ചൊക്ലി സ്വദേശി കെ. ശശി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് റെയിൽവേയിൽ ജോലി വാഗ്ദാനം നൽകിയ പ്രതികൾ പരാതിക്കാരിയിൽ നിന്നും എട്ട് ലക്ഷം രൂപ കൈപറ്റിയത്. പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ് .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

