മീലാദ് ക്യാമ്പയിൻ സമാപിച്ചു

Kannadiparamba online news


മയ്യിൽ: പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ കീഴിൽ വാദീ ഇഹ്സാൻ ബദ് രിയ്യ ജുമാ മസ്ജിദ് അങ്കണത്തിൽ മർഹും അബ്ദുല്ല ഹാജി നഗറിൽ വൈവിധ്യമാർന്ന പരിപാടികളോടെ മീലാദ് ക്യാമ്പയിൻ സമാപിച്ചു. സമാപന സമ്മേളനം പ്രസിഡണ്ട് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി Acu. Pr: ഹംസ സഖാഫി അൽബദവി ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ സഈദ് സഖാഫി അൽഅർശദി മുഖ്യ പ്രഭാഷണം നടത്തി. ദർസ്, മദ്റസ വിദ്യാർത്ഥികളുടെ വിവിധ ഭാഷകളിലായി വൈവിദ്യമാർന്ന കലാസാഹിത്യ മത്സരങ്ങളും റൗളതുൽ ഇഹ്സാൻ ബുർദ ടീമിൻ്റെ തസ്നീമെ ഇശ്ഖും സദസ്സിന് ആവേശം പകർന്നു യൂസുഫ് സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന സമ്മേളനത്തിൽ ചെയർമാൻ അനസ് സ്വാഗതവും കൺവീനർ സിനാൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!