കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക

Kannadiparamba online news

ചട്ടുകപ്പാറ- കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുകയും റോഡിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്ന് CPI(M) വേശാല 39 ബസാർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഏറിയ കമ്മറ്റി അംഗം കെ.ബൈജു ഉൽഘാടനം ചെയ്തു.കെ.അശോകൻ പതാക ഉയർത്തുകയും അദ്ധ്യക്ഷ്യം വഹിക്കുകയും ചെയ്തു. ഒ.പുരുഷോത്തമൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.എൻ.വി.സുഭാഷിണി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ, പി.അജിത എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.പി.സജീവനെ തെരഞ്ഞടുത്തു.സമ്മേളനത്തിൽ വെച്ച് ചിന്ത, ദേശാഭിമാനി വാരികയുടെ ലിസ്റ്റും കാശും ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും ഏറിയ കമ്മറ്റി അംഗം കെ.ബൈജു ഏറ്റുവാങ്ങി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!