കണ്ണൂർ : പുഴാതി ഗവ: ഹൈസ്ക്കൂൾ പത്താതരം കൂട്ടായ്മയായ സഹപാഠി ചങ്ങാതികൂട്ടത്തിന്റെ സ്നേഹ സ്പർശം 24
ഒരുമിച്ചരോണം വാരം എളയാവൂർ സി.എച്ച് സെന്ററിൽ വെച്ച് നടന്നു. വയനാട് ദുരന്തം മുന്നിൽ കണ്ട് കൊണ്ട് ആർഭാടങ്ങളും ആഘോഷങ്ങ ളും സർക്കാർ ഒഴിവാക്കിയ വേളയിൽ ലളിതമായ ചടങ്ങ് നടത്തി അശരണരും, അഗതികളുമായ സി എച്ച് സെൻറർ പോലുള്ള കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ബഹു : പുരാരേഖ പുരാവസ്തു രജി:വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ജലീൽ ചക്കാലക്കൽ അധ്യക്ഷം വഹിച്ചു. സി എച്ച് സെന്ററിന് നൽകുന്ന വസ്ത്രങ്ങൾ ചെയർമാർ അശ്രഫ് , സെക്രട്ടറി ശംസുദ്ദീൻ ഏറ്റുവാങ്ങുകയും, ഇവരുടെ പ്രവർത്തന മികവിൽ രണ്ട് പേരേയും മന്ത്രി ആദരിക്കുകയും ചെയ്തു.
സീന ബേബി, അബ്ദുള്ള, റാണി, അജിത, മഹമൂദ്, മഹറൂഫ്, അനീഷ്, ഫിറോസ് , ഷാജി, രാജേഷ്, സീന, ഫൗസിയ എന്നിവർ സംസാരിച്ചു. ജോയി പീറ്റർ സ്വാഗതവും, ശ്രീജിത്ത് കല്ലേൻ നന്ദിയും പറഞ്ഞു.
ഷൈന , ജാബിർ , മെഹറുന്നിസ, നജ്മ , ഫാത്തിമ, ബീന , ഇഖ്ബാൽ എന്നിവർ നേതൃത്ത്വം നൽകി ,വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

