യുവാവിനെ വധിക്കാൻ ശ്രമം ; രണ്ടു പേർ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ. ബർത്ത്ഡേ ആഘോഷത്തിനിടെ ലൈറ്റർ ചോദിച്ചു കൊടുക്കാത്ത വിരോധത്തിൽ യുവാവിനെ വയറിനും മറ്റും കുത്തി അപായപ്പെടുത്താൻ ശ്രമം രണ്ടു പേർ കൂടി അറസ്റ്റിൽ. അത്താഴക്കുന്നിലെ എ.കമറുദ്ദീൻ (23), സഹോദരൻ എ.മർവിൻ (22) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.സംഭവുമായി ബന്ധപ്പെട്ട്നേരത്തെ
കക്കാട് പുഴാതിയിലെ അഷറഫ് മൻസിലിൽ സഫ്വാനെ (24) ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തിരുന്നു.ഇയാൾ റിമാൻ്റിലാണ്. പാപ്പിനിശേരി ഇല്ലിപ്പുറത്തെ ടി പി തൻസീലിൻ്റെ (22) പരാതിയിലാണ് കേസ്.അനുജൻ്റെ സുഹൃത്ത് ഷഹബാസിനെ ആക്രമിച്ച സഫ്‌വാൻ, കമറുദ്ദീൻ,മർഷഹബ്, സൽമാൻ, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. 17 ന് പയ്യാമ്പലം ബീച്ചിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. പരാതി ക്കാരൻ്റെ സഹോദരനും സുഹൃത്തുക്കളും സുഹൃത്തിൻ്റെ ബർത്ത്ഡേ ആഘോഷിക്കുന്ന സമയത്ത് ലൈറ്റർ ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ ഭീഷണിപ്പെടുത്തി വെല്ലുവിളി നടത്തിയ പ്രതികൾ പരാതിക്കാരൻ്റെ അനുജൻ്റെ സുഹൃത്ത് ഷഹബാസിനെ വയറിനും മറ്റും മൂർച്ഛയേറിയ ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ്.അറസ്റ്റിലായപ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!