മയ്യില്‍: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അടുത്തു വന്നതോടെ ഗ്രാമീണ മേഖലയില്‍ വിവിധ സ്‌ക്വാഡുകളുടെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. സ്‌പെഷ്യല്‍ ബ്രാഞ്ച് കൈമാറിയ രഹസ്യ വിവരങ്ങളെ തുടര്‍ന്നാണ് വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തുന്നത്. ജില്ലാ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവ ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്. മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബസ് സ്റ്റാന്‍ഡ് പരിസരം, മയ്യില്‍-വള്ളിയോട്ട്-കടൂര്‍മുക്ക് റോഡിലെ പാലങ്ങള്‍, കെട്ടിടങ്ങള്‍, അടച്ചിട്ട കടമുറികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സിറ്റി ബോബ് സ്‌ക്വാഡ് എസ്.ഐ. സി. അശോകന്‍, ടി.സജീഷ്, ഡോഗ് സ്‌ക്വാഡിലെ കെ. ലിനേഷ്, മയ്യില്‍ എസ്.ഐ. എം.ആര്‍. റജീവന്‍, കെ. പി.രാജേന്ദ്രന്‍, കെ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

