മയ്യില്‍: കാഴ്ചപരിമിതര്‍ക്കായി ആത്മാര്‍പ്പണം നടത്തുന്ന ചെറുപഴശ്ശിയിലെ സി.വി. നാരായണന് എന്‍.ഉണ്ണിക്കൃ,്ണന്‍ സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു. തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ എട്ടാമത് പുരസ്‌കാരം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കൈമാറി. ഗ്രന്ഥാലയത്തിന്റെ വിപുലീകരിച്ച പുസ്തകമന്ദിരത്തിന്‍രെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. വായനശാലയുടെ 35ാം വാര്‍ഷിക ചടങ്ങില്‍ നടന്ന പരിപാടിയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. വിജയന്‍ അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടരി എം.കെ. മനോഹരന്‍ മുഖ്യാതിഥിയായിരുന്നു. ശിവദാസ് മട്ടന്നൂര്‍ നയിച്ച ഹാസ്യവിരുന്ന്, സഫ്ദര്‍ വനിതാ വേദി, ഭാവന ഡാന്‍സ് സ്‌കൂള്‍ എന്നിവ അവതരിപ്പിച്ച നൃത്തങ്ങള്‍, ഗാനവിരുന്ന് എന്നിവയും നടന്നു. പഞ്ചായത്തംഗം എം. ഭരതന്‍, കെ.സി. ഹരികൃഷ്ണന്‍, എം. ഷൈജു, കെ.സി. ശ്രീനിവാസന്‍, പി.പി. സതീഷ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

