അധ്യാപക പരിശീലനത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍സായി ഒരേ വിദ്യാലയത്തിലെ സഹോദരിമാര്‍ ഒരേ ക്ലാസ്സില്‍

Kannadiparamba online news


മയ്യില്‍: അധ്യാപക പരിശീലനത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍സായി ഒരേ വിദ്യാലയത്തിലെ സഹോദരിമാര്‍. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി. ആര്‍.സി.യുടെ കീഴില്‍ നാലാം തരത്തിലെ അധ്യാപകര്‍ക്കായുള്ള പരിശീലനത്തിലാണ് സഹോദരിമരുടെ മികച്ച പ്രകടനം കാഴ്ച വെച്ചത്. പെരുവങ്ങൂര്‍ എല്‍. പി. സ്‌കൂളിലെ അധ്യാപികമാരായ ലയ ലക്ഷ്മണന്‍, ലീതു ലക്ഷ്മണന്‍ എന്നിവരാണ് പരിശീലനം നയിച്ചത്. മൂന്നാം തരത്തിലെ പുതുക്കിയ പാഠ പുസ്തകത്തിലെ ഇംഗ്ലീഷ് ഭാഷ സ്വായത്താമാക്കാനുള്ള നവീന സമീപനവും പ്രായോഗികതയുമാണ് ഇവര്‍ കൈകാര്യം ചെയ്തത്. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല പരീശീലനത്തിന്റെ ഒന്നാം ഘട്ടം ശനിയാഴ്ച സമാപിക്കും. ഒന്ന് മൂതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലും യു.പി. സയന്‍സ്, മലയാളം, ഗണിതം, ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ്, മലയാളം എന്നിവയുമാണ് ഒന്നാം ഘട്ടത്തില്‍ നടക്കുന്ന പരിശീലനങ്ങള്‍. രണ്ടാം ഘട്ട പരിശീലനങ്ങള്‍ 21-ന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം.

പെരുവങ്ങൂര്‍ എല്‍. പി. സ്‌കൂളിലെ അധ്യാപികമാരായ ലയ ലക്ഷ്മണനും ലീതു ലക്ഷണനും അധ്യാപക പരിശീലനത്തില്‍

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!