നാറാത്ത് : 33 വർഷം സ്തുത്യർഹമായ സേവനം ചെയ്ത നാറാത്ത് സർവീസ് സഹകരണ ബാങ്ക് മാനേജർ എസ് സത്താർ ന് നാറാത്ത് ബാങ്ക് ഭരണ സമിതിയും, ജീവനക്കാരും ചേർന്ന് വികാര നിർഭരമായ യാത്രയയപ്പ് നൽകി.
നാറാത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രജിത്ത് നാറാത്ത് യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു.
നാറാത്ത് ബാങ്ക് സെക്രട്ടറി എ സഹജൻ,ഭരണ സമിതി അംഗങ്ങളായ സത്യൻ, പ്രശാന്തൻ, റീന കൊയ്യോൻ, ഹാജറ, KCEF തലൂക്ക് സെക്രട്ടറി ശ്രീജിഷ്,മുതിർന്ന ജീവനക്കാരായ അജിത് എ വി, ജിജി മോൻ, രാജേഷ് പി, ഗിരീഷൻ, മുൻ ജീവനക്കാരായ ഭാഗ്യനാഥൻ, പവിത്രൻ എം വി, വിനോദ് കുമാർ,KCEF
യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അമീൻ, ഷാജിർ കമ്പിൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

