ഏഴ് വയസുകാരൻ വീടിന് സമീപത്തെ പടുത കുളത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

Kannadiparamba online news

ഇടുക്കി : ഇരട്ടയാറിൽ ഏഴ് വയസുകാരൻ പടുത കുളത്തിൽ വീണു മരിച്ചു. ഇരട്ടയാർ ഇടിഞ്ഞമലയിലാണ് സംഭവം. താണുവേലിൽ റോബിൻ – അശ്വതി ദമ്പതികളുടെ മകൻ ദാവിദ് റയാൻ (7) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ പടുതാകുളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ അശ്വതി ഹോട്ടൽ ഉടമ പ്രകാശിന്റെ മകളുടെ മകനാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!