നാറാത്ത് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം

Kannadiparamba online news

കണ്ണാടിപറമ്പ : മഴക്കാലപൂർവ്വ ശുചീകരണം സംബന്ധിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. അഴീക്കോട് എം എൽ എ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ വത്സല മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. നാറാത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനുശ്രീ കെ പി, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്തിലെ ജന പ്രതിനിധികൾ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, ഇംപ്ലിമെന്റ് ഓഫീസർമാർ, സിഡിഎസ് മെമ്പർമാർ, ആശാവർക്കർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, അങ്കണവാടി പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, പഞ്ചായത്തിലെ വിവിധ സ്കൂൾ പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മെയ് 20നുള്ളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!