മയ്യില്‍: അഞ്ച് പതിറ്റാണ്ട് മുമ്പ് പണിത പാലം അപകടാവസ്ഥയിലായതോടെ യാത്രക്കാര്‍ക്ക് പ്രതിഷേധം. ചെറുപഴശ്ശി കണ്ടനാര്‍ പൊയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം പഴശ്ശി കനാലിനു കുറുകെ പണിത പാലമാണ് ദ്രവിച്ച് അപകടാവസ്ഥയിലായത്. പാലം അപകട ഭീഷണിയിലായതോടെ പഴശ്ശി ഇറിഗേഷന്‍ അധികൃതരാണ് മുന്നറിയിപ്പ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിലൂടെ പോകുന്ന ഏക ബസ്സും ഓട്ടം നിര്ത്താനൊരുങ്ങുയാണ്. പാലം എത്രയും പെട്ടെന്ന് നവീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ചെറുപഴശ്ശിയില്‍ നിന്ന് വള്ളിയോട്ട് വഴിയുള്ള റോഡ് നവീകരണം നടക്കുന്നതിനാല്‍ അതു വഴിയുള്ള ബസ് ഗതാഗതവും നിര്‍ത്തിയിരിക്കയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

