റോഡിളക്കി പൈപ്പ് ലൈനിട്ടു:വ്യാപാര  സ്ഥാപനങ്ങളില്‍ കരിങ്കല്‍ ചീളുകള്‍ തെറിക്കുന്നത് ഭീഷണിയാകുന്നു.

Kannadiparamba online news



മയ്യില്‍: ജനത്തിരക്കേറിയ റോഡരികില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്  കുഴിയെടുത്ത ഭാഗങ്ങളില്‍ താറിങ്ങ് നടത്താത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു.മയ്യില്‍- വേളം റോഡിന്റെ ഇരുഭാഗങ്ങളിലുമായാണ് വാഹനങ്ങള്‍ പോകുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിക്കുന്നത് പതിവായത്.  വ്യാപാര സ്ഥാപനങ്ങള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബേങ്ക്, പോസ്റ്റ് ഓഫീസ്, വേളം മഹാഗണപതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്ക്  സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണിത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും താറിങ്ങ് നടത്തുകയോ അറ്റകുറ്റ പണികളോ ഇവിടെ ചെയ്തിട്ടില്ല.  കഴിഞ്ഞ ദിവസം ബാങ്കിലേക്ക് പോകുകയായിരകുന്ന വയോധികയുടെ ദേഹത്തില്‍ കരിങ്കല്‍ ചീള് തെറിച്ചിരുന്നു.  കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ എത്രയും പെട്ടെത്ത് ഈ ഭാഗങ്ങളില്‍ താറിങ്ങ് നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!