കൊളച്ചേരി: കണ്ണൂർ ലോകസഭാ മണ്ഡലം
യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീ കെ സുധാകരൻ ഇന്ന് ഏപ്രിൽ 8 ന് തിങ്കളാഴ്ച്ച രാവിലെ 11 മുതൽ 1 മണി വരെ കൊളച്ചേരി പഞ്ചായത്തിലെ രണ്ടാം ഘട്ട പര്യടനാർത്ഥം 6 കേന്ദ്രങ്ങളിൽ എത്തി വോട്ടർമാരെ കണ്ടു വോട്ടഭ്യർത്ഥിക്കും . 11 മണിക്ക് കൊളച്ചേരി മുക്കിലാണ് സ്ഥാനാർത്ഥിയുടെ ആദ്യ പര്യടനം, ശേഷം കമ്പിൽ, ചേലേരി യു.പി സ്കൂളിന് സമീപം, ചേലേരിമുക്ക്, കായച്ചിറ കനാൽ ബസ്സ് സ്റ്റോപ്പ് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം പള്ളിപ്പറമ്പിൽ സ്വീകരണം നൽകും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

