കണ്ണൂർ:
എഎൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ രണ്ടാംഘട്ട പര്യടനത്തിന് അഴീക്കോട് മണ്ഡലത്തിൽ തുടക്കമായി. വാദ്യ മേളങ്ങളും പടക്കം പൊട്ടിച്ചും ആഹ്ലാദാരവത്തിലാണ് തങ്ങളുടെ സ്ഥാനാർത്ഥിയെ ജനം സ്വീകരിക്കുന്നത്. കൈത്തറിയുടെ ഗ്രാമമായ കമ്പിൽ ടൗണിൽ നിന്നാണ് ശനിയാഴ്ച തുടക്കമായത്. മാതോടം പുതിയ പറമ്പ്. നമ്പ്യാർമെട്ട, കൊറ്റോളി, പൊടിക്കുണ്ട് ലക്ഷം വീട് കോളനി, തെക്കൻമണൽ, ഓണപറമ്പ് സബ്ബ്സെന്റർ, പടിഞ്ഞാറെ മെട്ട, ഇളമ്പിലാമ്പാറ, പൂതപ്പാറ, പുന്നക്കപ്പാറ, അഴീക്കൽ അശോക മന്ദിരം, മുണ്ടയാട്ട് കോട്ടം,എന്നിവിടങ്ങളിലും സ്വീകരണം നൽകി. പാപ്പിനിശേരി പഞ്ചായത്തിന് സമീപം സമാപന കേന്ദ്രത്തിലെ സ്വീകരണ പരിപാടി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ വി സുമേഷ് എംഎൽഎ, കെ സി ഹരികൃഷ്ണൻ, അരക്കൻ ബാലൻ, ശ്രീധരൻ കണ്ണാടിപ്പറമ്പ്, പി ചന്ദ്രൻ, പോത്തോടി സജീവൻ, കെ ഗിരീഷ് കുമാർ, പി പവിത്രൻ, അബ്ദുൾ നിസാർ വായിപ്പറമ്പ്, എം അനിൽകുമാർ, കെ അബ്ദുൾ റഹീം, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ഞായറാഴ്ച ധർമടം മണ്ഡലത്തിലാണ് പര്യടനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

